Wednesday, 30 December 2015

ഇനിയൊരു ജന്മം എനിക്കൊരു
മരമായ്‌ പിറക്കണം..ആർക്കും
വേണ്ടാത്തൊരു പാഴ്മരമായ്‌..
ആ  വേദനയാൽ ഇനിയും ഒരു
ജന്മം എനിക്ക്‌ കണ്ണീർ പൊഴിക്കണം..
ആ കണ്ണീരിൽ കുളിച്ച മൊട്ടുകൾ
ചുവന്നു പൂക്കും..ആരെയും ആകർഷിക്കുന്ന
ചെഞ്ചോര പൂവായ്‌ വിരിഞ്ഞു നിൽക്കും..
മന്ദഹസിച്ചു വരുന്ന കുളിർക്കാറ്റ്‌ എന്റെ
പൂക്കളെ പ്രണയിക്കും..ഇളം കാറ്റിനൊപ്പം
പോകുന്ന എന്റെ പൂക്കളെയോർത്ത്‌ 
ഞാൻ കരയില്ല കാരണം അവ ഭൂമിയിൽ
ചെങ്കടൽ തീർക്കാൻ ജനിച്ചവളാണു..
വിപ്ലവത്തിന്റേയും സമരവീര്യത്തിന്റേയും
  ചുവന്ന കടൽ..!!
                            -വിഷ്ണു ബാബു

No comments:

Post a Comment