ഞാൻ വിഷ്ണു
ഒരു പാവം കൂട്ടുകാരൻ
Thursday, 25 February 2016
Wednesday, 30 December 2015
ഇനിയൊരു ജന്മം എനിക്കൊരു
മരമായ് പിറക്കണം..ആർക്കും
വേണ്ടാത്തൊരു
പാഴ്മരമായ്..
ആ വേദനയാൽ ഇനിയും ഒരു
ജന്മം എനിക്ക് കണ്ണീർ പൊഴിക്കണം..
ആ
കണ്ണീരിൽ കുളിച്ച മൊട്ടുകൾ
ചുവന്നു പൂക്കും..ആരെയും ആകർഷിക്കുന്ന
ചെഞ്ചോര പൂവായ് വിരിഞ്ഞു നിൽക്കും..
മന്ദഹസിച്ചു വരുന്ന കുളിർക്കാറ്റ് എന്റെ
പൂക്കളെ പ്രണയിക്കും..ഇളം കാറ്റിനൊപ്പം
പോകുന്ന എന്റെ പൂക്കളെയോർത്ത്
ഞാൻ
കരയില്ല കാരണം അവ ഭൂമിയിൽ
ചെങ്കടൽ തീർക്കാൻ ജനിച്ചവളാണു..
വിപ്ലവത്തിന്റേയും സമരവീര്യത്തിന്റേയും
ചുവന്ന കടൽ..!!
-വിഷ്ണു ബാബു
Monday, 19 October 2015
രക്തസാക്ഷി മരിക്കുന്നില്ല
കണ്ണേ കരളേ കണ്മണിയേ..
പോന്നേ പൊരുളേ റോസാപ്പൂവേ..
പ്രിയ സഖാവേ ശ്രീകുമാരെ..
ആരു പറഞ്ഞു മരിച്ചെന്നു..
ഞങ്ങടെയുള്ളിൽ നീയില്ലേ..
ഞങ്ങടെ ശബ്ദം നീയല്ലേ..
ആളിക്കത്തും തീയയീ..
ഇടിവെട്ടുന്നൊരു വാക്കുകളായി..
കണ്ണീർ തൂകും കണ്ണുകളിൽ..
ആവേശത്തിൻ നോട്ടവുമായി..
ഞങ്ങടെ ഉള്ളിലിരിപ്പില്ലേ..
ഇല്ല മറക്കില്ലൊരു നാളും..
ജീവിക്കുന്നൂ ഞങ്ങളിലൂടെ..
ഞങ്ങളിലോഴുകും ചോരയിലൂടെ..
പോന്നേ പൊരുളേ റോസാപ്പൂവേ..
പ്രിയ സഖാവേ ശ്രീകുമാരെ..
ആരു പറഞ്ഞു മരിച്ചെന്നു..
ഞങ്ങടെയുള്ളിൽ നീയില്ലേ..
ഞങ്ങടെ ശബ്ദം നീയല്ലേ..
ആളിക്കത്തും തീയയീ..
ഇടിവെട്ടുന്നൊരു വാക്കുകളായി..
കണ്ണീർ തൂകും കണ്ണുകളിൽ..
ആവേശത്തിൻ നോട്ടവുമായി..
ഞങ്ങടെ ഉള്ളിലിരിപ്പില്ലേ..
ഇല്ല മറക്കില്ലൊരു നാളും..
ജീവിക്കുന്നൂ ഞങ്ങളിലൂടെ..
ഞങ്ങളിലോഴുകും ചോരയിലൂടെ..
-വിഷ്ണു ബാബു
Tuesday, 13 October 2015
എന്റെ പ്രണയമേ...
നിനക്കായ് ഒരുക്കൂട്ടിയ
ചുടുചുംബനങ്ങൾ ഒരിതള്
വിടർത്തി ഞാൻ അതിനുള്ളിൽ
കാത്തു വെയ്ക്കും...
നിന്റെ ചൂടേറ്റാൾ
അതിനൊരുപക്ഷേ സ്പന്ദനം
ഉണ്ടായേക്കാം...
പുലർച്ചകളിൽ അതു നിന്നിൽ
ഉന്മാദം ജനിപ്പിക്കും...
രാത്രിയിൽ അതു
നിശാഗന്ധിയുടെ
മണം പരത്തും...
ഏതെങ്കിലും ഒരു പകലിൽ
നിന്റെ കണ്ണിൽ അതെന്റെ
ഹൃദയമായി തോന്നിയാലതിനർത്ഥം,
നീ എന്നെ അറിഞ്ഞുവെന്നാണ്...
അന്നു ഞാൻ
വേണ്മേഘങ്ങൾക്കക്കരെയിരുന്ന്
ഉറക്കെച്ചിരിക്കും.. പിന്നെ
നിന്നെക്കൂട്ടാനുള്ള സുവർണ്ണരഥം
തയ്യാറാക്കും... അടുത്ത
ജന്മങ്ങളിൽ നമുക്കു വീണ്ടും
ജനിക്കാം , പൊട്ടിവിടരുന്ന
പൂക്കളോ, ക്ഷണവേഗം പിരിയുന്ന
ഈയലുകളോ ആകാം....
എന്തെന്നാല്
എരിഞ്ഞടങ്ങുമ്പോഴും നീ
എന്റെതും ഞാൻ
നിന്റെയുമായിരിക്കുമല്ലോ...
നിനക്കായ് ഒരുക്കൂട്ടിയ
ചുടുചുംബനങ്ങൾ ഒരിതള്
വിടർത്തി ഞാൻ അതിനുള്ളിൽ
കാത്തു വെയ്ക്കും...
നിന്റെ ചൂടേറ്റാൾ
അതിനൊരുപക്ഷേ സ്പന്ദനം
ഉണ്ടായേക്കാം...
പുലർച്ചകളിൽ അതു നിന്നിൽ
ഉന്മാദം ജനിപ്പിക്കും...
രാത്രിയിൽ അതു
നിശാഗന്ധിയുടെ
മണം പരത്തും...
ഏതെങ്കിലും ഒരു പകലിൽ
നിന്റെ കണ്ണിൽ അതെന്റെ
ഹൃദയമായി തോന്നിയാലതിനർത്ഥം,
നീ എന്നെ അറിഞ്ഞുവെന്നാണ്...
അന്നു ഞാൻ
വേണ്മേഘങ്ങൾക്കക്കരെയിരുന്ന്
ഉറക്കെച്ചിരിക്കും.. പിന്നെ
നിന്നെക്കൂട്ടാനുള്ള സുവർണ്ണരഥം
തയ്യാറാക്കും... അടുത്ത
ജന്മങ്ങളിൽ നമുക്കു വീണ്ടും
ജനിക്കാം , പൊട്ടിവിടരുന്ന
പൂക്കളോ, ക്ഷണവേഗം പിരിയുന്ന
ഈയലുകളോ ആകാം....
എന്തെന്നാല്
എരിഞ്ഞടങ്ങുമ്പോഴും നീ
എന്റെതും ഞാൻ
നിന്റെയുമായിരിക്കുമല്ലോ...
![]() |
| -വിഷ്ണു ബാബു |
Subscribe to:
Posts (Atom)





