Wednesday, 12 August 2015



ഈരേഴു പതിനാലും ഇരുവെട്ടം
 കൂട്ടുന്ന കളങ്ങളിൽ കിട്ടുന്ന
ചെഞ്ചോര നിറമല്ല
   മർത്യാ നിൻ ജീവിതം  


                -വിഷ്ണു ബാബു

Tuesday, 11 August 2015

 

 

കൊന്നയും വാകയും ഗുൽമോഹറും
ഇനിയും പൂക്കുന്ന കാലം വരും,
അന്നീ കലാലയ മുറ്റത്തു വച്ചു ഞാൻ
നെഞ്ചകം നിനക്കായ് പകുത്തു തരാം..

        - വിഷ്ണു ബാബു

Monday, 10 August 2015

പ്രണയം




ചുവപ്പിനോട് എനിക്ക് പ്രണയമായിരുന്നു..
നമ്മളൊരുമിച്ചാണ്‌ ആ
ചുവപ്പിന്റെ കൊടിയേന്തിയത്..
നിന്റെ ചുവന്ന പട്ടുപാവടയെ
ഞാൻ പ്രണയിച്ചിരുന്നു..
നിന്റെ ചുവന്ന കുപ്പിവളകളേയും..
റോട്ടിലെ വാകമരങ്ങൾ തീർത്ത ചുവന്ന പരവതാനികൾ,
  അതു നമ്മളുടെത് മാത്രമയിരുന്നു..
നിന്റെ കൈയിലെ ചുവന്ന മൈലാഞ്ചിയെപ്പോലും
ഞാൻ പ്രണയിച്ചിരുന്നു..
പക്ഷെ എന്തു കൊണ്ടെന്നറിയില്ല
നിന്റെ നെറ്റിയിലെ ഈ ചുവന്ന രേഖയെ
പ്രണയിക്കാനിന്നെനിക്കു കഴിയുന്നില്ല..
ഒരു പക്ഷെ അത് ഞാൻ വരയ്ക്കാത്തത് കൊണ്ടാവാം..
അല്ലെങ്കിൽ,
നിന്നെയെന്റേതല്ലാതാക്കി തീർത്തത് കൊണ്ടാവാം..
                                                                 -വിഷ്ണു 

Wednesday, 5 August 2015

ente kuttikkaalam



മണ്ണ്

മോഹിച്ചോനേം
കാമിച്ചോനേം
ഭോഗിച്ചോനേം
കോപിച്ചോനേം
വഞ്ചിച്ചോനേം
ഒടുക്കം നെഞ്ചകം
ചേർത്തുപിടിക്കും
   മണ്ണ്..!!
                       - വിഷ്ണു